10:56pm 09 November 2026
NEWS
ക്ഷേമ പെൻഷൻ: സർക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
18/06/2025  09:06 AM IST
സുരേഷ് വണ്ടന്നൂർ
ക്ഷേമ പെൻഷൻ: സർക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

സാമൂഹ്യക്ഷേമ പെൻഷനെ 'കൈക്കൂലി' എന്ന് വിശേഷിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തൊടുപുഴയിൽ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷനെക്കുറിച്ച് ഇത്തരത്തിൽ പറയുന്നവരുടെ ധാരണ വികൃതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


1980-ൽ നായനാർ സർക്കാരാണ് സാമൂഹ്യക്ഷേമ പെൻഷൻ ആരംഭിച്ചത്. പിന്നീട് തുക വർദ്ധിപ്പിച്ചും കൃത്യമായി ഗുണഭോക്താക്കളിലേക്ക് എത്തിച്ചും എൽ.ഡി.എഫ് സർക്കാരുകൾ ജനങ്ങൾക്ക് മികച്ച ജീവിതനിലവാരം ഉറപ്പാക്കി. അശരണർക്ക് താങ്ങും തണലുമായ ഈ പെൻഷൻ തുക ഇനിയും വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, വിമർശനങ്ങളെ ഭയന്ന് സർക്കാർ പിന്തിരിയുകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


പ്രളയം പോലുള്ള നിരവധി ദുരന്തങ്ങളെ കേരളം നേരിട്ടപ്പോഴും, സഹായിക്കേണ്ടവർ പോലും സ്വീകരിച്ച നിലപാടുകൾ സഹായം ലഭ്യമാക്കുന്നതിൽ തടസ്സമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തെ ഒരു സംസ്ഥാനത്തിനും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നതിൽ പോലീസിന്റെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. വർഗീയ സംഘടനകൾ കേരളത്തിൽ സജീവമാണെങ്കിലും, വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിൽ പോലീസ് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വർഗീയ പ്രശ്നങ്ങളിൽ പോലീസ് മുഖം നോക്കാതെ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img